പട്ടിക്കാട്. പാണഞ്ചേരി ലയൺസ് ക്ലബ്ബിന്റെ പുതുക്കി പണിത ഹാളിന്റെ ഉദ്ഘാടനം ജോർജ് ഡി ദാസ് നിർവഹിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ് ഷിബു വർഗീസ്, സെക്രട്ടറി എ.സി. യോഹന്നാൻ, ട്രഷറർ ജോർജ് വർഗീസ് എന്നിവരെ തിരഞ്ഞെടുത്തു. പുതുതായി ചേർന്ന അംഗങ്ങൾക്ക് മെമ്പർഷിപ്പും നൽകി. മെമ്പർമാരുടെ മക്കളിൽ മികച്ച വിജയം നേടിയവരെയും, നവദമ്പതികളായ ഗ്രിഗറി അനുഷ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ധനസഹായവവും, രോഗികൾക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്തു. റീജിയൺ ചെയർമാൻ നെൽസൺ, സോൺ ചെയർമാൻ ഹിരൻദാസ്, ഏരിയ ചെയർപേഴ്‌സൺ ബിസ്മി രാജേന്ദ്രപ്രസാദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.


0 Comments