ഡിവൈഎഫ്‌ഐ സെക്കുലർ സ്ട്രീറ്റ് ജില്ലാപ്രചാരണ ജാഥക്ക് മുടിക്കോട് സ്വീകരണം നൽകി


പട്ടിക്കാട്. ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്‌ഐ നടത്തുന്ന സെക്കുലർ സ്ട്രീറ്റിന്റെ ജില്ലാപ്രചാരണ ജാഥക്ക് മുടിക്കോട് സ്വീകരണം നൽകി. ആഗസ്റ്റ് 15ന് പട്ടിക്കാട് വെച്ചാണ് സെക്കുലർ സ്ട്രീറ്റ് നടത്തുന്നത്. ജില്ല കമ്മിറ്റി സംഘടിപ്പിച്ച 3 ജാഥകളിൽ ശരത് പ്രസാദ്, സുകന്യ ബൈജു എന്നിവർ നയിച്ച ജാഥയ്ക്കാണ് സ്വീകരണം നൽകിയത്. ഡിവൈഎഫ്‌ഐ പീച്ചി പാണഞ്ചേരി മേഖലാ കമ്മിറ്റി പ്രവർത്തകരും, സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളും, സിപിഎം പഞ്ചായത്ത് ജനപ്രതിനിധികളും, തൊഴിലാളി സംഘടനകളും ജാഥയ്ക്ക് സ്വീകരണം നൽകി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ മാനേജർ സി.എസ് സംഗീത്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം ബാലകൃഷ്ണൻ, മാത്യു നൈനാൻ, പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.പി വില്യംസ്, പഞ്ചായത്ത് വൈസ് പ്രസിസന്റ് സാവത്രി സദാനന്ദൻ, സിപിഎം  മണ്ണുത്തി ഏരിയാ കമ്മറ്റി അംഗം വി.സി സുജിത്ത്, പി.കെ മോബി, സരുൺ, കെ.വി അനിത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.




Post a Comment

0 Comments