പട്ടിക്കാട്. ലഹരി വിമുക്ത സഭയും സമൂഹവും എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയും പട്ടിക്കാട് ഫൊറോന സമിതിയും ചേർന്ന് ക്വിറ്റ് ലിക്കർ ഡേ ആചരിച്ചു. പട്ടിക്കാട് സെന്ററിൽ വെച്ചു നടത്തിയ പരിപാടി ഫൊറോന വികാരി ഫാ. ജിജോ വള്ളുപ്പാറ ഉദ്ഘാടനം ചെയ്തു. അതിരൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. ജോർജ് പൊടിപ്പാറ മുഖ്യപ്രഭാഷണവും ഫാ. അലക്സാണ്ടർ കുരിക്കാട്ടിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. സർക്കാരിന്റെ വികലമായ മദ്യനയം, മണിപ്പൂർ കലാപം എന്നീ വിഷയങ്ങളിൽ അതിരൂപത പ്രസിഡന്റ് വി. എം അഗസ്റ്റിൻ, മദർ സുപ്പീരിയർ സിസ്റ്റർ റാണി മരിയ എന്നിവർ പ്രമേയാവതരണം നടത്തി. ഫൊറോന പ്രസിഡന്റ് രാജു പാറപ്പുറം, ലീലാമ്മ ടീച്ചർ, ഫാ. സിജോൺ കുഴിക്കാട്ടുമാലിൽ, ജോയ് മുതുകാട്ടിൽ എന്നിവരും പ്രസംഗിച്ചു.


0 Comments