ജീവൻ ജ്യോതി സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി


പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി സ്‌കൂളിൽ പാണഞ്ചേരി റോട്ടറി ക്ലബ്ബിന്റെ ആരോഗ്യ സംരക്ഷണം പദ്ധതിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. തൃശൂർ ഐ വിഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് തോമസ് വലിയമറ്റം അധ്യക്ഷത വഹിച്ചു. ജയകുമാർ മല്ലയ്യ മുഖ്യാഥിതിയായി പങ്കെടുത്തു. ക്ലബ് സെക്രട്ടറി  രാജു പാറപ്പുറം, ട്രഷർ പ്രഭീഷ്, വൈസ് പ്രസിഡന്റുമാരായ വി.ജെ ബേബി, ജോസ് അരിക്കാട്ട്, നന്ദകുമാർ, ഇ.എംസണ്ണി, ഫ്രാൻസിസ് കീറ്റിക്കൽ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments