വാണിയമ്പാറ. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ എസ്.ടി. വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഒളകര ആദിവാസി കോളനിയിലെ വിദ്യാർഥി അഞ്ജു രാജുവിനെ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചന്റെ നേതൃത്വത്തിൽ എം.എ മൊയ്തീൻകുട്ടി, എം.എം ഇബ്രാഹിം, കെ.വി വേലായുധൻ, പി.വി പൗലോസ്, ടി.എസ് ഷനൂബ്, സിജു പാത്രക്കണ്ടം, എം.എൻ മണി, ജിനേഷ് എന്നിവർ അഞ്ജുവിന്റെ വസതിയിലെത്തിയാണ് ഉപഹാരം സമ്മാനിച്ചത്. പരിമിതികളെ തൃണവൽഗണിച്ച് അഞ്ജു പൊരുതിയ നേടിയ വിജയത്തിന് രത്‌നത്തിന്റെ തിളക്കമാണെന്നും അഞ്ജുവിന്റെ നേട്ടം നാടിനാകെ അഭിമാനമായെന്നും കെ.പി ചാക്കോച്ചൻ പറഞ്ഞു. ഒളകരയിൽ ടാപ്പിങ്ങ് തൊഴിലാളിയായ എം.എ. രാജു ഹസീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അഞ്ജു. മൂത്ത സഹോദരി ആതിര മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി എസ്. വിദ്യാർഥിനിയും ഇളയ സഹോദരി അജ്ഞന പ്ലസ് ടു വിദ്യാർഥിനിയുമാണ്.

.jpeg)
0 Comments