രാഹുൽ ഗാന്ധി കേസിൽ സുപ്രീം കോടതിയുടെ അനുകൂല നടപടി; കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി


പട്ടിക്കാട്. രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തി കേസിൽ സുപ്രീം കോടതിയുടെ അനുകൂല നടപടിയെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പട്ടിക്കാട് ആഹ്ലാദപ്രകടനം നടത്തി. രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതോടെ രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടും. രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകാൻ വേണ്ട പ്രത്യേക കാരണങ്ങളൊന്നും വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് സൂറത്ത് കോടതിയുടെ വിധി സ്‌റ്റേ ചെയ്തത്. രാഹുൽ ഗാന്ധിയുടെ മോദി പരാമർശത്തിന്റെ പേരിൽ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഷേക് മനു സിങ്‌വി ഹാജരായി. മഹേഷ് ജഠ്മലാനിയായിരുന്നു പരാതിക്കാരന്റെ അഭിഭാഷകൻ. 

പട്ടിക്കാട് രാജീവ് ഭവനിൽ നിന്നും ആരംഭിച്ച ആഹ്ലാദപ്രകടനത്തിൽ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, ജില്ലാ കമ്മിറ്റി അംഗം കെ.സി അഭിലാഷ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടിയിൽ, ബ്ലെസ്സൻ വർഗീസ്, സി വി ജോസ്, റെജി പി പി, ടി വി ജോൺ, എൻ അനിൽകുമാർ, കെ എം പൗലോസ്, പി ജി ബേബി, എ സി മത്തായി, തിമോതി സി പാർലികാടൻ, സി മോഹനൻ, പി സി അജി, ഷിജോ പി ചാക്കോ, ലോറ, പൈലി, മറ്റ് പോഷക സംഘടന നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments