പീച്ചി ഓണാഘോഷത്തിന് തുടക്കമായി


പീച്ചി. തൃശൂർ ഡിടിപിസിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പീച്ചി ഓണാഘോഷത്തിന് തുടക്കമായി. ഇന്നലെ വൈകീട്ട് പീച്ചി ഗേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വൈകീട്ട് 5 മണിക്ക് പീച്ചി പവലിയൻ പരിസരത്ത് വെച്ച് നടന്ന പൊതുസമ്മേളനം റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ മുഖ്യാതിഥിയായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി. അനിത, സുബൈദ അബൂബക്കർ, ഡിടിപിസി സെക്രട്ടറി ജോബി ജോർജ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് വൈകീട്ട് 3.30 മുതൽ കുട്ടികളുടെയും സ്ത്രീകളുടെയും കായിക മത്സരം, 5ന് പൊതുയോഗം, 6ന് നാടൻപാട്ടും നൃത്താവിഷ്‌കാരവും എന്നീ പരിപാടികൾ നടക്കും. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്നും തിങ്കളാഴ്ച വൈകീട്ട് 3.30 മുതൽ അഖില കേരള വടംവലി മത്സരവും മനോജ് ഗിന്നസ്, സ്റ്റാർ ടിവി താരം സന്നിധാനൻ ടീമിന്റെ മ്യൂസിക് ഷോയും നൃത്താവിഷ്‌കാരവും സമാപന സമ്മേളനവും നടക്കും.





Post a Comment

0 Comments