പീച്ചി. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പീച്ചി ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ എസ്പിസി കേഡറ്റുകൾ തെരുവുനാടകം അവതരിപ്പിച്ചു. മാധ്യമപ്രവർത്തകൻ വി.എം രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്ക് യുദ്ധ വിരുദ്ധ സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് മുബീന നസീർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എം ഡെയ്സി, സീനിയർ അസിസ്റ്റന്റ് ഷർമിള, സ്റ്റാഫ് സെക്രട്ടറി ശോഭ എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ നിർമ്മാണം, പ്രസംഗം, ചിത്രരചന, കൊളാഷ്, സഡാക്കോ കൊക്കു നിർമ്മാണം എന്നീ മത്സരങ്ങളും നടത്തി. സമൂഹ്യ ശാസ്ത്ര ക്ലബ് കോഡിനേറ്റർ സാലി, സി.പി.ഒ മാരായ സജിത, അനിഷ എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.
0 Comments