പീച്ചി. സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുൻ ട്രസ്റ്റ് സെക്രട്ടറിയും ബാർ കൗൺസിൽ സെക്രട്ടറിയും ആയിരുന്ന അഡ്വ. കെ. ധീരജിന്റ അനുസ്മരണം നടത്തി. പീച്ചി ആൽവേർണിയ ഓർഫനേജിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം മുൻ കേരള നിയമസഭ സ്പീക്കർ വി.എം സുധീരൻ ഉദ്ഘാടനം ചെയ്തു. രോഗികളെ ചികിത്സിക്കാൻ സർക്കാർ ആശുപത്രികൾ ഉണ്ടെങ്കിലും പൂർണ്ണമായും ചികിത്സ ലഭ്യമാകണമെങ്കിൽ ഇതുപോലുള്ള സന്നദ്ധ സംഘടനകളുടെ സഹായം വേണമെന്ന് വി.എം സുധീരൻ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വച്ച് സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ചവരെ ആദരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 22ആം ചരമദിനം പ്രമാണിച്ച് പീച്ചി അൽവേർണിയ ഓർഫനേജിലെ ഒരു അന്തേവാസിക്ക് കൃത്രിമ കാൽ, ഒല്ലൂർ സെന്റ് വിൻസെന്റ് ഡി പോൾ ഹോസ്പിറ്റലിലേക്ക് ഡയാലിസിസിനുള്ള തുക, കൂടാതെ വികലാംഗ ഓർഫനേജിലേക്ക് വിവിധ സഹായങ്ങളും വിതരണം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ധീരജ് എന്റോമെന്റ് വിതരണം ടി.വി ചന്ദ്രമോഹൻ മരിയപുരം മിഷൻ ഹോം സ്കൂൾ ഹെഡ്മിസ്ട്രസ്ക് കൈമാറി.
ചടങ്ങിൽ മുൻ എംഎൽഎ ടിവി ചന്ദ്രമോഹൻ, ജില്ലാ സഹകരണ ഹോസ്പിറ്റൽ പ്രസിഡന്റ് ടി.കെ പൊറഞ്ചു, മാധ്യമപ്രവർത്തകൻ ജോർജ് ജോസഫ് പൊടിപ്പാറ, കെ.എസ്.ഇ.ബി എൻജിനീയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദിനേശ്, പള്ളി വികാരി ഫ്രാൻസിസ് തരകൻ, ബ്രദർ ചാൾസ് എംഎംബി, പഞ്ചായത്ത് മെമ്പർമാരായ ഷൈജു കുര്യൻ, ബാബു തോമസ്, സഹകരണ സംഘം പ്രസിഡന്റുമാരായ വിജയകുമാർ, സി ഓ ജേക്കബ്, ടി വി ചന്ദ്രൻ, മണ്ണുത്തി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ഇ.കെ സുധാകരൻ, ട്രസ്റ്റ് വൈസ് ചെയർമാൻ ശശി പോട്ടയിൽ, ട്രസ്റ്റ് ട്രഷറർ രജീഷ് ജോണി എന്നിവർ പ്രസംഗിച്ചു.


0 Comments