കുമ്മാട്ടി മഹോത്സവത്തിന് കൊടിയേറി


പട്ടിക്കാട്. ചെമ്പൂത്ര വടക്കേദേശം സൗഹൃദ കലാവേദിയുടെ പതിനൊന്നാമത് കുമ്മാട്ടി മഹോത്സവത്തിന് കൊടിയേറി. ആഗസ്റ്റ് 30 ഉച്ചക്ക് ഒന്ന് മുതൽ കുമ്മാട്ടി ഘോഷയാത്ര നടക്കും. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 29ന് എംപി ടി.എൻ പ്രതാപൻ എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. അന്നേ ദിവസം വൈകീട്ട് 7 മുതൽ തിരുവാതിരക്കളിയും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വടക്കേദേശം ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് സനൽ പൂശ്ശേരി, സെക്രട്ടറി സുനിൽകുമാർ മഠത്തിൽ, ട്രഷറർ നാരായണൻ ആദംകാവിൽ, കൺവീനർ ആദിത്ത് സി.എസ് എന്നിവർ അറിയിച്ചു.




Post a Comment

0 Comments