പി കൃഷ്ണപിള്ള ദിനം ആചരിച്ചു


പട്ടിക്കാട്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള ദിനം സിപിഐ പാണഞ്ചേരി ലോക്കൽ കമ്മറ്റി ഓഫീസിൽ വെച്ച് ആചരിച്ചു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക ഉയർത്തി. രാഷ്ടീയ കേരളത്തിനും പൊതു പ്രവർത്തകർക്കും ഒരു മാതൃക പുസ്തകമാണ് പി. കൃഷ്ണപിള്ള എന്നും സഖാക്കളെ നാം മുന്നോട്ട് എന്ന അദ്ദേഹത്തിന്റെ ആശയമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഊർജ്ജമെന്നും അദ്ദേഹം പറഞ്ഞു. ജിനേഷ് പീച്ചി, ഡോ. പ്രദീപ് കുമാർ, ലളിത കെ.വി, രമ്യ രാജേഷ്, ജേക്കബ് മറ്റത്തിൽ തുടങ്ങിയവർ  സംസാരിച്ചു.




Post a Comment

0 Comments