യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു


പട്ടിക്കാട്. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസിന്റെ 63-ാം ജന്മദിനം ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിഫിൻ ജോയ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു പതാക ഉയർത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുശീല രാജൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷൈജു കുര്യൻ, ജിസൺ സണ്ണി, പഞ്ചായത്തംഗം സി.എസ്. ശ്രീജു, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഉല്ലാസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ജോജോ ജോർജ്, അർജുൻ ലാൽ, ലിജോ ജോർജ്, ജോസ് ഹ്യുബർട്, ഡിക്‌സൺ, എൽദോസ്, ജോഷി, ബിപിൻ ദാസ്, ഐഎൻടിയുസി പ്രവർത്തകരായ തങ്കച്ചൻ, ബെന്നി, സന്തോഷ്, സിജോയ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.




Post a Comment

0 Comments