പട്ടിക്കാട്. പൂവൻചിറ ശ്രീ ഭദ്ര സേവാ സമിതിയുടെ നേതൃത്വത്തിൽ രാമായണ ജ്ഞാന സദസ്സ് സംഘടിപ്പിച്ചു. സേവാസമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ആചാര്യൻ ഒ.എസ്. സതീഷ് കൊടകര രാമായണ പ്രഭാഷണം നടത്തി. സേവാസമിതി പ്രസിഡന്റ് ഇ.എസ്. സുധീർ, സെക്രട്ടറി ഇ.സി. സനീഷ്, ഖജാൻജി ഡി.ടി. അഖിൽ, മറ്റുകമ്മിറ്റി അംഗങ്ങളും ജ്ഞാന സദസിന് നേത്യത്വം നൽകി. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പ്രഭാഷണത്തിന് ശേഷം പ്രസാദ വിതരണവും ഉണ്ടായിരുന്നു.


0 Comments