പാണഞ്ചേരി സ്വദേശിനി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു

പട്ടിക്കാട്. ഇന്നലെ രാത്രി ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശൻ ഉഷ ദമ്പതികളുടെ മകൾ അമൃത (25) മരിച്ചു. കനറാ ബാങ്കിൽ ഉദ്യോഗസ്ഥയായ അമൃത ജോലി കഴിഞ്ഞ്  താമസസ്ഥലത്തേക്ക് പോകുമ്പോൾ അമൃത സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. അമൃതയുടെ അമ്മ മാരായ്ക്കൽ സബ് സെന്ററിലെ നഴ്സ് ആണ്. സഹോദരി അശ്വതി.



Post a Comment

0 Comments