ഓട്ടോ ആന്റ് ലൈറ്റ് മോട്ടോഴ്സ് ഡ്രൈവേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി


പട്ടിക്കാട്.  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ആന്റ് ലൈറ്റ് മോട്ടോഴ്സ് ഡ്രൈവേഴ്സ് യൂണിയൻ പാണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. ഓട്ടോ ടാക്സി മോട്ടോർ വാഹനങ്ങൾക്ക് അംഗീകൃത പാർക്കിംങ്ങ് അനുവദിക്കുക, ട്രാഫിക് അഡ്വൈസറി കമ്മിറ്റി പുനസ്ഥാപിക്കുക, ട്രാഫിക് അഡ്വൈസറി കമ്മറ്റിയിൽ തൊഴിലാളി പ്രതിനിധികളെകൂടി ഉൾപ്പെടുത്തുക, മൂന്ന്  മാസം കൂടുമ്പോൾ അഡ്വൈസറി യോഗം കൂടുക, തൊഴിലാളികൾക്ക് അനുകൂലമായി സമഗ്രമായ മോട്ടോർ വാഹന നയം രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. 

യൂണിയൻ മണ്ണുത്തി ഏരിയ സെക്രട്ടറി പി.വി. ഗിരിഷ്, മേഖല സെക്രട്ടറി കെ.എസ്. സുമേഷ്, മേഖല വൈസ് പ്രസിഡൻ്റ് സുനിൽ, മറ്റു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments