കണ്ണാറ ഉദയപുരം കോളനി വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നാളെ


കണ്ണാറ. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം കണ്ണാറ ഉദയപുരം കോളനിയിൽ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നാളെ (ഞായറാഴ്ച) നടക്കും. രാവിലെ 10ന് ഉദയപുരം കോളനിയിൽ മന്ത്രി കെ.രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഒരു കോടി രൂപ ചിലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർവ്വഹണ ഏജൻസി ജില്ലാ നിർമ്മിതി കേന്ദ്രമാണ്. നിലവിലുള്ള റോഡ് ടാറിങ്, പുതിയ റോഡ് നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം, സ്ട്രീറ്റ് മെയിൻ വലിക്കൽ തുടങ്ങിയ പ്രവർത്തികളാണ് നടപ്പാക്കുക. 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷനായിരിക്കും. സംസ്ഥാന നിർമ്മാണ സമിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ സതീദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി. ജലജൻ, കെ.വി. അനിത, സുബൈദ അബുബക്കർ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്‌ന രാധാകൃഷ്ണൻ, ബീന പൗലോസ്, സുശീല രാജൻ, വാർഡ് വികസന സമിതി കൺവീനർ എം ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

വാർഡ് മെമ്പർ രേഷ്മ സജീഷ്, ഒല്ലൂക്കര ബ്ലോക്ക് പട്ടികജാതി വിസകന ഓഫീസർ സന്ധ്യ ടി.എം. എന്നിവർ നേതൃത്വം നൽകും.




Post a Comment

0 Comments