പീച്ചി ഗവ എൽപി സ്‌കൂളിൽ ഓണാഘോഷം നടത്തി


പീച്ചി. ഗവ എൽപി സ്‌കൂളിലെ ഓണാഘോഷ പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷനായിരുന്നു. എസ്എംസി ചെയർമാൻ ഫാദർ ജോഷി കണ്ണമ്പുഴ, ഒഎസ്എ പ്രസിഡന്റ് ഷിബു പോൾ, ഒഎസ്എ എസ്എംസി പ്രതിനിധി എം.ജെ സിജു, മാധ്യമ പ്രവർത്തകനും കവിയുമായ കെ.ആർ രാഹുൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രധാനാധ്യാപിക കെ.ജെ ടെസ്സി, പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു, സ്റ്റാഫ് സെക്രട്ടറി ജലജ ടീച്ചർ, മറ്റ് അധ്യാപകർ, പിടിഎ, എംപിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് നടത്തിയ മെഗാതിരുവാതിര ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂടി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments