പട്ടിക്കാട്. മയിലാട്ടുംപാറ പോഴംകണ്ടത്ത് ചന്ദ്രികയ്ക്ക് ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗം ജിനേഷ് പീച്ചി, ചന്ദ്രൻ അടിയോളി, അച്ചാമ്മ മടത്തുംപാറ തുടങ്ങിയവർ പങ്കെടുത്തു. ലൈഫ് മിഷൻ 2020 പദ്ധതിയുടെ ഭാഗമായുള്ള 7 വീടുകളുടെ നിർമ്മാണം മയിലാട്ടുംപാറ വാർഡിൽ നടന്നുകൊണ്ടിരിക്കുന്നതായി വാർഡ് മെമ്പർ അറിയിച്ചു.


0 Comments