പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ പത്താം വാർഷികവും കുടുംബ സംഗമവും ഹോട്ടൽ ഹൈവേ പാലസിൽ വെച്ച് നടത്തി. ജില്ലാ പ്രസിഡന്റ് വിജയ് ഹരി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് മെമ്പർ ആയിരുന്ന അന്തരിച്ച ബെന്നി വെട്ടിയാടന്റെ ഫോട്ടോ അനാച്ഛാദനവും നടത്തി. മരണമടയുന്ന വ്യാപാരിയുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം നൽകുന്ന വ്യാപാര മിത്ര പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സമിതിയിലെ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, പഞ്ചഗുസ്തി ചാമ്പ്യൻ ചെമ്പൂത്ര സ്വദേശിനി സൗമ്യ, കുറുങ്കുഴൽ വിദഗ്ധൻ അജി പട്ടിക്കാട്, പാണഞ്ചേരി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു, ഷിജോൺ ജോർജ്, സമിതിയിലെ മുതിർന്ന വ്യാപാരികൾ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി തോമസ് സാമുവൽ, ട്രഷറർ എ കൃഷ്ണൻകുട്ടി, ഏരിയ പ്രസിഡന്റ് മുദാസർ, ഏരിയ സെക്രട്ടറി വർഗീസ് തെക്കേക്കര, സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ഫ്രാൻസിസ്, പി.പി സണ്ണി, പി.വി തിലകൻ, രാജേന്ദ്രൻ മുല്ലപ്പിള്ളി, അംബിക ചിദംബരം എന്നിവർ സംസാരിച്ചു. മെമ്പർഷിപ്പ് വിതരണവും ഉണ്ടായിരുന്നു.


0 Comments