വ്യാപാരി വ്യവസായി സമിതി വീൽചെയർ നൽകി


പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണുത്തിയിലെ പാലിയേറ്റീവ് കെയർ സെന്ററിന് വീൽചെയർ നൽകി. സമിതിയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്  പട്ടിക്കാട് വെച്ച് നടന്ന പരിപാടിയിലാണ് വീൽചെയർ നൽകിയത്. യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ സിപിഐഎം നേതാക്കളായ മാത്യു നൈനാൻ, എം. ബാലകൃഷ്ണൻ, കെ.വി ചന്ദ്രൻ എന്നിവർ ചേർന്ന് പാലിയേറ്റീവ് കെയർ സെന്റർ അധികൃതർക്ക് വീൽചെയർ കൈമാറി.




Post a Comment

0 Comments