കുതിരാൻ ഒറ്റവരി പാതയിൽ വീണ്ടും അപകടം: പൂവൻചിറ സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്


പട്ടിക്കാട്. കുതിരാൻ ഒറ്റവരിപാതയിൽ ഉണ്ടായ അപകടത്തിൽ പൂവൻചിറ സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പൂവൻചിറ ചൂലിപ്പാടം സ്വദേശി ജിഷ്ണുരാജ് (20), പാലക്കാട് സ്വദേശി വിപിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും വരികായായിരുന്ന ബൈക്ക് ഒറ്റവരിപാതയിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ വാണിയമ്പാറയിലെ 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് ചരക്ക് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. വഴുക്കുംപാറ മേൽപ്പാതയിലെ വിള്ളൽ അടയ്ക്കാൻ എന്ന പേരിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ഒരു പാതയിലൂടെ മാത്രമാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ഇതുമൂലം ഇവിടെ അപടങ്ങൾ പതിവാണ്. എന്നാൽ ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയോ ഗതാഗതം പുനസ്ഥാപിക്കുകയോ ചെയ്തിട്ടില്ല.



Post a Comment

0 Comments