പീച്ചി. ഗവ. എൽ.പി സ്‌കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. പി.ടി.എ പ്രസിഡന്റ് ലിമീഷ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ടെസ്സി യുദ്ധം വരുത്തിവെക്കുന്ന കെടുതികളെക്കുറിച്ചും അവ ഭാവിതലമുറയെ എങ്ങനെ ബാധിക്കുന്നുവെന്നും കുട്ടികളോട് വിശദീകരിച്ചു. അധ്യാപിക ബിന്ദു യുദ്ധവിരുദ്ധ സന്ദേശം നൽകുകയും സഡാക്കോ കൊക്കുകൾ ലോകത്ത് എങ്ങനെ സമാധാനത്തിന്റെ പ്രതീകമായി മാറി എന്നുമുള്ള കഥ വിവരിക്കുകയും ചെയ്തു. കുട്ടികൾ തങ്ങൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളും പ്ലക്കാർഡുകളുമേന്തി സ്‌കൂൾ അങ്കണത്തിൽ റാലി നടത്തി. ഹിരോഷിമ നാഗസാക്കി ദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി ജലജ സംസാരിച്ചു.


0 Comments