മണ്ണുത്തി. കെപിസിസിയുടെ ആഹ്വാനപ്രകാരം പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി. പാർട്ടി ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.സി. അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എം.എൽ. ബേബി, ലീലാമ്മ തോമസ്, എം.യു. മുത്തു, ബിന്ദു കാട്ടുങ്ങൽ, ബാബു തോമസ്, ജേക്കബ് പോൾ, കെ.പി ചാക്കോച്ചൻ, ജിത്ത് ചാക്കോ, സുധി തട്ടിൽ, ബ്ലെസൻ വർഗീസ് എന്നിവർ സംസാരിച്ചു.


0 Comments