പട്ടിക്കാട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ ഇന്റർ സ്‌കൂൾ ദേശഭക്തിഗാന മത്സരം നടത്തി. പീച്ചി പോലീസ് സ്‌റ്റേഷൻ എസ്.ഐ ബിപിൻ ബി നായർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഒമ്പത് സ്‌കൂളുകളാണ് പങ്കെടുത്തത്. ഭവൻസ് പൂച്ചട്ടി ഒന്നാം സ്ഥാനവും സെന്റ് അൽഫോൺസ പബ്ലിക് സ്‌കൂൾ പട്ടിക്കാട് രണ്ടാം സ്ഥാനവും ഡോൺ ബോസ്‌കോ പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജൂസ, മാനേജർ സിസ്റ്റർ സെലിൻ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത, പിടിഡബ്ല്യുഎ പ്രസിഡന്റ് സി.പി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.


0 Comments