വിലങ്ങന്നൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം ചേർന്നു


പീച്ചി. വിലങ്ങന്നൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ 54ആം വാഷിക പൊതുയോഗം സംഘം ഹാളിൽ ചേർന്നു. പ്രസിഡന്റ് മോൻസൻ മാത്യു അധ്യക്ഷനായിരുന്നു. 70 വയസ്സ് പൂർത്തിയാക്കിയ 17 ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു. 1962 ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമാരായ വി.ടി. ജോൺ, മാത്യു കുരുവിള എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.കെ. രാജമ്മ, സെക്രട്ടറി ജെസി തോമസ്, ഭരണ സമിതി അംഗങ്ങളായ കെ.പി. ബേബി, കെ.ടി. അയ്യപ്പൻ, എം.ബി. രാജീവ്, വി.ജി.വിശ്വനാഥൻ, സ്മിത ചെറിയാൻ, സി.ടി. തങ്കമണി, എ.കെ. സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




Post a Comment

0 Comments