കണ്ണാറ. മാരായ്ക്കൽ റോഡിൽ കണ്ണാറ കരടിയളയ്ക്കു സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാവുകയാണ്. പൈപ്പിലെ ചോർച്ച മൂലം കുടിവെള്ളം റോഡിലേക്ക് ഒഴുകുന്നത് ഇവിടെ പതിവാണ്. ഓരോ തവണയും അറ്റകുറ്റപ്പണികൾ നടത്തി ചോർച്ചയടയ്ക്കുമെങ്കിലും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. പാണഞ്ചേരി പഞ്ചായത്തിൽ മിക്കയിടങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമായിരിക്കുകയാണ്. പ്രതിദിനം ആയിരക്കണക്കിന് ലീറ്റർ കുടിവെള്ളമാണ് ഇത്തരത്തിൽ പാഴായി പോകുന്നത്.
എത്രയും വേഗം ലൈനിലെ തകരാറുകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണം. നിരന്തരം കുടിവെള്ള ചോർച്ചയുണ്ടാക്കുന്ന സ്ഥലങ്ങളിൽ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കണം. കൊടും വരൾചയിലേക്കും രൂക്ഷമായ ജലക്ഷാമത്തിലേക്കും നാട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഓരോ തുള്ളി വെള്ളവും അമൂല്യമാണ്. അതുകൊണ്ട് കുടിവെള്ളം പാഴായിപ്പോകുന്നത് അനുവദിക്കാനാകില്ല. ആവശ്യമായത്ര ജീവനക്കാരെ നിയമിച്ച് അടിയന്തരമായി കുടിവെള്ള വിതരണ പൈപ്പിലെ ചേർച്ചകളടയ്ക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കണം.


0 Comments