ഓണത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായവുമായി സെറാഫ്‌സ്


പട്ടിക്കാട്. ഓണത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായവുമായി സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി. ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഫാ.സി.എം. രാജു നിർവ്വഹിച്ചു. വിവിധ പദ്ധതികളിലായി എല്ലാമാസവും സെറാഫ്‌സിന്റെ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന 150 കുടുംബങ്ങൾക്കാണ് പതിനെട്ട് ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 800 രൂപ വിലവരുന്ന കിറ്റുകൾ നൽകിയത്. ചികിത്സാ സഹായ പദ്ധതിയിലുള്ളവർക്ക് ഈ മാസത്തെ തുകയ്ക്കുള്ള ചെക്കുകളും വിതരണം ചെയ്തു. ഭവന നിർമ്മാണ ചികിത്സാസഹായം, ഹങ്കർ റിലീഫ്, മെഡി കെയർ എന്നീ പദ്ധതികളിലായി അഞ്ചുലക്ഷം രൂപയുടെ സഹായമാണ് ഈ മാസം നൽകിയതെന്ന് സൊസൈറ്റി വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ എബ്രഹാം നാഞ്ചിറ അറിയിച്ചു. സെക്രട്ടറി ബിനോയ് മേക്കാട്ടിൽ, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ഈശോ ജോയ് പ്ലാമൂട്ടിൽ, സി.പി അനിൽ, ടി.ജെ ഷിബു എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments