കണ്ണാറ സ്‌കൂളിലെ ഓണാഘോഷം


കണ്ണാറ. എയ്ഡഡ് അപ്പർപ്രൈമറി സ്‌കൂളിൽ ഓണാഘോഷം നടത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മത്സരങ്ങളിൽ പങ്കെടുത്തു.   എസ്.ആർ.ജി കൺവീനർ ചിത്രലേഖ ഓണ സന്ദേശം നൽകി. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എ.വി ജോജു, വൈസ് പ്രസിഡന്റ് ഷിജോൺ ജോർജ്,  ട്രഷറർ എ.കെസുരേന്ദ്രൻ , ഭരണ സമിതിയംഗം ഷാജി വാണിയമ്പാറ , മുൻ അംഗം ഇ.വി കുര്യാക്കോസ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗ്ഗീസ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.




Post a Comment

0 Comments