കട്ടിലപ്പൂവം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


മാടക്കത്തറ. ഇന്ത്യയുടെ 77 ആം സ്വാതന്ത്ര്യ ദിനം കട്ടിലപ്പൂവ്വം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ ശാലിനി റാണി പതാക ഉയർത്തി. എത്ര മഹത്തരമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും, രാജ്യത്തിൻറെ ഐക്യയും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഓരോ വിദ്യാർത്ഥികളും തയ്യാറാകണമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഹെഡ്മിസ്ട്രസ് സുധ, അധ്യാപിക ഷീബ, പിടിഎ അംഗങ്ങളായ ശ്രീജൻ, ബോബൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ സ്വാതന്ത്ര്യ ദിന പരിപാടികളും ഉണ്ടായിരുന്നു.



Post a Comment

0 Comments