സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്പിസി കേഡറ്റുകളെ പീച്ചി പോലീസ് ആദരിച്ചു


പട്ടിക്കാട്. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്പിസി കേഡറ്റുകളെ പീച്ചി പോലീസ് ആദരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് പീച്ചി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ ബിപിൻ ബി നായരുടെ നേതൃത്വത്തിലാണ് പീച്ചി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അപർണ്ണ എം.എസ്. നയിച്ച എസ്പിസി ഗേൾസ് പ്ലേ ടൂൺ  കേഡറ്റുകളെ ആദരിച്ചത്. ഭാവിയിൽ വിവിധ സേനകളിൽ ചേർന്ന് രാജ്യത്തിനുവേണ്ടിയും മികച്ച സേവനം കാഴ്ചവയ്ക്കാൻ ഓരോ എസ്പിസി കേഡറ്റുകളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഓരോ അംഗങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ്പിസി സിപിഒ മാരായ എം.പി. സജിത, എം.എ. അനീഷ് എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു.

പീച്ചി സ്റ്റേഷൻ എഎസ്ഐ ജയേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു




Post a Comment

0 Comments