പട്ടിക്കാട്. തെക്കുംപാടം കോരംകുളം ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തി. ശനി, ഞായർ ദിവസങ്ങളിൽ നടന്ന പരിപാടികൾക്ക് ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ മോഷ്ടാവ് കയറിയതുമായി ബന്ധപ്പെട്ടാണ് ശുദ്ധികലശം നടത്തിയതെന്ന് ക്ഷേത്രം സെക്രട്ടറി എൻ.എസ്. പീതാംബരൻ അറിയിച്ചു.


0 Comments