പട്ടിക്കാട്. ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ ഓണാഘോഷ പരിപാടികൾ നടത്തി. ശ്രീ ഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ ചടങ്ങുകൾ സ്‌കൂൾ ചെയർമാൻ കെ.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജി ജയപ്രകാശ്, കൺവീനർ പ്രവീൺ പി. പ്രകാശ്, ട്രഷറർ ചന്ദ്രൻ വി.കെ, കമ്മിറ്റി അംഗങ്ങളായ രജീഷ് വി.ടി, ക്ഷേത്രം വൈസ് പ്രസിഡന്റ് ഗിരിജാവല്ലഭൻ, പി.ടി.എ പ്രസിഡന്റ് ശരണ്യ സുധീഷ്, സ്‌കൂൾ പ്രിൻസിപ്പൽ വിപിന ശ്രീജിത്ത്, വൈസ് പ്രിൻസിപ്പൽ നിനി ഒ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. നാടകാവതരണത്തിലൂടെ തിരുവാതിരക്കളികൾ, വഞ്ചിപ്പാട്ട്, പൂക്കളമൊരുക്കൽ, കുമ്മാട്ടിക്കളി, പുലിക്കളി തുടങ്ങി നിരവധി കലാപരിപാടികൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഉറിയടി, വടംവലി, സുന്ദരിക്ക്‌പൊട്ടു ചാർത്തൽ, സ്പൂൺ റേസ്, ചാക്ക് ചാട്ടം തുടങ്ങിയ കായിക വിനോദങ്ങളും സംഘടിപ്പിച്ചു. പിടിഎയുടെ നേതൃത്വത്തിൽ മെഗാ പൂക്കളം ഒരുക്കി.


0 Comments