പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ ഫുട്‌ബോൾ പ്രീമിയർ ലീഗിന് തുടക്കം കുറിച്ചു. ആൽപ്പാറ ഗോൾകാസ്റ്റിൽ ടർഫ് കോട്ടിലാണ് മത്സരങ്ങൾ ആരംഭിച്ചിട്ടുള്ളത്. ടീം മാനേജർ ബിജു ബേബി, ഗോൾകാസ്റ്റിൽ ഉടമ ജീമോൻ കുക്കു എന്നിവർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ജോബി, സജി, ടീം ഉടമകളും ഐക്കൺ കളിക്കാരുമായ ജിജിൻ, ഷാജി അനസ്, ഷാനു, ഫയാസ്, അഭി, സജീഷ്, വിഷ്ണു, അൻസൺ വിജേഷ്, പ്രവീൺ രാജു, ജിജോ അഭിജിത്ത്, ദിലീപ് വടക്കൻ,
ലിജോ, ഷിജോ, ബിനോയ് എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
തുടർന്നുള്ള ഒമ്പത് ശനിയാഴ്ചകളിലായി ലീഗ് മത്സരങ്ങൾ നടക്കും. പഞ്ചായത്തിലെ പ്രമുഖരായ 10 ടീമുകൾ ലീഗിൽ പങ്കെടുക്കും. ഒരു ഐക്കൺ പ്ലേയർ ഉൾപ്പടെ 12 കളിക്കാർ ആണ് ഓരോ ടീമിലും ഉണ്ടാവുക.

.jpeg)
0 Comments