പട്ടിക്കാട്. താളിക്കോട് പുളിഞ്ചോട് സെൻ്ററിൽ വെച്ചിരുന്ന കോൺഗ്രസിന്റെ കൊടിക്കാലും ഫ്ലക്സ് ബോർഡും നശിപ്പിച്ചതായി പരാതി. സമീപത്തെ കനാലിൽ ഇവ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഇവ നശിപ്പിച്ചതായാണ് കരുതുന്നത്.  ഇതുമായി ബന്ധപ്പെട്ട് പീച്ചി പോലീസിൽ പരാതി നൽകിയതായി മുൻ പഞ്ചായത്തംഗം ഷിജോ പി ചാക്കോ പറഞ്ഞു.