പട്ടിക്കാട്. പീച്ചി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് ഓണാഘോഷം വിശുദ്ധമറിയം വീട് കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, ഷൈജു കുര്യൻ, കോൺഗ്രസ് നേതാക്കളായ പ്രവീൺ രാജു, ഷിബു പോൾ, ബ്ലസ്സൻ വർഗ്ഗീസ്, ബാബു പാണംകുടി, ബിന്ദു ഹ്യൂബർട്ട്, ബേബി ചാലിൽ, റോസിലി വർഗ്ഗീസ്, സൊസൈറ്റി പ്രസിഡന്റ് സുശീല രാജൻ, സെക്രട്ടറി പ്രിൻസി അനിൽ, വത്സ അനിൽ തുടങ്ങിയവർ സംസാരിച്ചു. മറിയം വീട് ഭാരവാഹികളായ ജോസ്, സംഗീത എന്നിവരും സൊസൈറ്റി ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.


0 Comments