വാണിയംപാറയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു


വാണിയംപാറ. ശ്രീനായണഗുരു ഭക്ത സമാജത്തിന്റെ നേതൃത്വത്തിൽ എസ്.എൻ നഗറിൽ വെച്ച് ശ്രീനാരായണ ഗുരുവിന്റെ 169-ാം ജയന്തി ആഘോഷിച്ചു. ആഘോഷ പരിപാടികളും സമാജം ആസ്ഥാനത്തുള്ള പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, പഞ്ചായത്ത് അംഗം ഷീല അലക്‌സ്, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ,  ഗ്രാമീണ വായനശാല സെക്രട്ടറി എം.എ മൊയ്തീൻ കുട്ടി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് തമ്പി, കെ.എ അബൂബക്കർ എന്നിവർ അതിഥികളായി പങ്കെടുത്തു. സമാജം സെക്രട്ടറി എൻ.സി രാഹുൽ, പ്രസിഡന്റ് എം.എം സത്യൻ, മാതൃസമാജം പ്രസിഡന്റ് സൗമിനി, സമാജം ഏകോപന സമിതി അംഗം ഗിരിജാ വല്ലഭൻ , ജലജ പാണഞ്ചേരി എന്നിവർ സംസാരിച്ചു. രക്ഷാധികാരി എം.കെ സ്വാമിനാഥൻ, ജോ. സെക്രട്ടറി സി.എം രാജൻ, വൈസ് പ്രസിഡന്റ് ശശിധരൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരവിന്ദാക്ഷൻ,  സതീഷ്, ജിനു, ഗംഗാധരൻ, രാമകൃഷ്ണൻ, ദിനേശ്, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments