പീച്ചി ഗവ എൽപി സ്‌കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പീച്ചി. ഗവ എൽപി സ്‌കൂളിൽ 77ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനധ്യാപിക കെ.ജെ. ടെസ്സി പതാക ഉയർത്തി. വാർഡ് മെമ്പർ ബാബു തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അധ്യാപിക ഷീജ,  സ്റ്റാഫ് സെക്രട്ടറി ജലജ, പിടിഎ പ്രസിഡന്റ് ലിമീഷ് മാത്യു, എസ്എംസി പ്രതിനിധി രാജേഷ്, ഒഎസ്എ പ്രതിനിധി എം.ജെ. സിജു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ ദേശഭക്തി ഗാനം, പ്രസംഗം, ഫാൻസി ഡ്രസ്സ്, ദേശ ഗീതങ്ങൾ എന്നിവ അവതരിപ്പിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ, എംപി ടിഎ പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




Post a Comment

0 Comments