കൂട്ടാല. കതിരപ്പിള്ളി ബാഡ്മിൻ അക്കാദമിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഒന്നാമത് കുറുമ്പാടൻ മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. രക്ഷാധികാരി കെ എസ് മണിവർണ്ണൻ നേതൃത്വം നൽകി. കുറുമ്പാടാൻ ഷാജി ഉണ്ണി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ബാഡ്മിന്റൺ റഫറി സംസ്ഥാന കമ്മിറ്റി അംഗം ഇഗ്‌നേഷ്യസ് മുഖ്യ അതിഥി ആയിരുന്നു. അക്കാദമി ഭാരവാഹികളായ ഫെബിൻ സണ്ണി, സിബി സെബാസ്റ്റ്യൻ, എബിൻസ് വി എ, ബയോജ്, കെ വി മണി, നിതിഷ് രാജു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
അനൂപ് കീർത്തി, സഞ്ജു തോമസ് എന്നിവർ ഒന്നാം സ്ഥാനവും ജെയ്‌സൺ പിറവം, ശ്രീരാഗ് മാധവൻ എന്നിവർ രണ്ടാം സ്ഥാനവും അമൽ, സുനൂപ് വലക്കാവ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


0 Comments