ചെമ്പൂത്രയിലെ സുരക്ഷാ ഗർഡറുകൾ പെട്രോൾ പമ്പ് അധികൃതർ എടുത്തു മാറ്റി


പട്ടിക്കാട്. ചെമ്പുത്ര ദേശീയപാതയിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഗർഡറുകൾ ഭാരത് പെട്രോളിയം പമ്പ് അധികൃതർ എടുത്തു മാറ്റി. ദേശീയപാത അധികൃതരുടെയോ പോലീസിന്റെയോ  അനുവാദമില്ലാതെയാണ് ഗർഡറുകൾ മാറ്റിയത്.  

ചെമ്പൂത്രയിലും ദേശീയപാതയുടെ മറ്റിടങ്ങളിലും നിരവധി വാഹനാപകടങ്ങളും മരണങ്ങളും ഉണ്ടായപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് യൂ ടേണുകളെല്ലാം ദേശീയപാത അധികൃതർ അടച്ചു കെട്ടിയത്.  എന്നാൽ റോഡ് അടച്ച് കെട്ടിയതോടെ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങൾ വരുന്നില്ല എന്ന് ആരോപിച്ചാണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ ഗർഡറുകൾ എടുത്തു മാറ്റിയത്‌. പെട്രോൾ പമ്പ് അധികൃതരുടെ എതിർപ്പ് മൂലം പോലീസ് സുരക്ഷയിൽ ആയിരുന്നു പ്രദേശത്ത് ഗർഡറുകൾ സ്ഥാപിച്ചിരുന്നത്.



Post a Comment

0 Comments