പട്ടിക്കാട്. ദേശീയപാത പാണഞ്ചേരിയിൽ അപകടത്തിൽ മരിച്ച താളിക്കോട് പുത്തൂർ വീട്ടിൽ സണ്ണി (65) യുടെ സംസ്ക്കാരം ഇന്ന് (ബുധനാഴ്ച) വൈകീട്ട് 4ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലി. മക്കൾ: സലി, ജോയി, ലിസ.
ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന സണ്ണിയെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ട്രാവലർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സണ്ണിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


0 Comments