പട്ടിക്കാട്. ബൈക്ക് അപകടത്തിൽ മരിച്ച വിഷ്ണു ശങ്കർ (27) ന്റെ സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2ന് പാറമേക്കാവ് ശാന്തിഘട്ടിൽ. പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി. രാജപ്പന്റെ മകനാണ്. അമ്മ: മിനി. സഹോദരൻ: ഗൗതം
ഇന്നലെ രാത്രി 10 മണിയോടെ മണ്ണുത്തിയിൽ നിന്നും പാണഞ്ചേരിക്ക് വരുന്ന വഴിയാണ് വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്. സ്പീഡ് ട്രാക്കിനോട് ചേർന്നുള്ള കോൺക്രീറ്റ് ഡിവൈഡറിൽ തലയിടിച്ചായിരുന്നു മരണം.


0 Comments