പീച്ചി ഭാഗത്തുനിന്നും വന്നിരുന്ന KL-08-AZ-516 എന്ന നമ്പറിൽ ഉള്ള വോൾസ് വാഗൺ കാറാണ് അപകടത്തിൽ പെട്ടത്. പീച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിനെ എതിർ ദിശയിലൂടെ വന്നാണ് കാർ ഇടിച്ചുവീഴ്ത്തിയത്. ഇടിയെ തുടർന്ന് 25 മീറ്ററോളം സ്കൂട്ടറിനെ വലിച്ചു കൊണ്ടുപോവുകയും ചെയ്തു. നാട്ടുകാരും പോലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാറിൻറെ മുൻഭാഗത്തുനിന്നും സ്കൂട്ടർ വലിച്ചെടുത്തത്. സ്കൂട്ടർ പൂർണ്ണമായും, കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


0 Comments