പട്ടിക്കാട്: പാണഞ്ചേരി സ്വദേശിക്ക് വധുവായി ജപ്പാനിലെ ഹിരോഷിമയിൽ നിന്നുള്ള ന്യൂസ് റീഡർ. ആൽപ്പാറ സ്വദേശി തോട്ടുമാലിൽ വീട്ടിൽ ടി.ജെ. വർഗീസിന്റെയും സാറാമ്മ വർഗ്ഗീസിന്റെയും മകൻ വരുണാണ് ജപ്പാനിലെ ഹിരോഷിമയിലുള്ള സയ യമദയെ വിവാഹം ചെയ്തത്. ശനിയാഴ്ച രാവിലെ പട്ടിക്കാട് ഡ്രീംസിറ്റി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
വരുൺ ജപ്പാനിലാണ് ജോലി ചെയ്യുന്നത്. അവിടെ കണ്ട പരിചയമാണ് വിവാഹത്തിലെത്തിച്ചത്. നാട്ടിൽ വച്ചു തന്നെ വിവാഹം ചെയ്യണമെന്ന വരുണിന്റെ ആഗ്രഹം സമ്മതിക്കുകയായിരുന്നു ജപ്പാനിലെ ന്യൂസ് റീഡറായിരുന്ന സയ യമദ. വധുവിനൊപ്പം മാതാപിതാക്കളും സഹോദരങ്ങളും ഇന്നലെ തന്നെ നാട്ടിൽ എത്തിയിരുന്നു. കേരള സാരി ധരിച്ചാണ് വധു വിവാഹത്തിനെത്തിയത്. ഐപിസി ആൽപാറ ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ പാസ്റ്റർ ഷിജു ശാമുവേലാണ് വിവാഹം ആശിർവദിച്ചത്.


0 Comments