പട്ടിക്കാട്. ബൈക്ക് അപകടത്തിൽ മരിച്ച പാണഞ്ചേരി താറ്റാട്ട് വീട്ടിൽ വിഷ്ണു ശങ്കറിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിഷ്ണുവിന്റെ മൃതദേഹം പാണഞ്ചേരിയിലെ വീട്ടിൽ എത്തിച്ചത്. റവന്യൂ മന്ത്രി കെ.രാജൻ വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. കനത്ത മഴയെ വകവെക്കാതെ നാട്ടുകാരും സുഹൃത്തുക്കളും രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും വ്യാപാരികളും വിഷ്ണുവിനെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് മൂന്ന് മണിയോടെ മൃതദേഹം സംസ്‌കാരത്തിനായി പാറമേക്കാവ് ശാന്തിഘട്ടിലേയ്ക്ക് കൊണ്ടുപോയി.
ബിടെക് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിഷ്ണു സഹോദരൻ ഗൗതമുമായി ചേർന്ന് വ്യാവസായികാടിസ്ഥാനത്തിൽ പുൽകൃഷി ചെയ്തു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുറത്ത് പോയി വരുന്ന വഴിയാണ് ഇന്നലെ രാത്രി 10 മണിയോടെ ആറാംകല്ലിൽ വെച്ച് വിഷ്ണുവിന്റെ ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി. രാജപ്പന്റെ മകനാണ്. അമ്മ: മിനി. സഹോദരൻ: ഗൗതം


0 Comments