കോരംകുളം ക്ഷേത്രത്തിൽ നടപ്പുരയുടെ ഓട് മേച്ചിൽ തുടങ്ങി


പട്ടിക്കാട്. തെക്കുംപാടം കോരംകുളം മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ നടപ്പുരയുടെ ഓട് മേച്ചിൽ തുടങ്ങി. കന്യാകുമാരിയിൽ നിന്ന് കൃഷ്ണശിലകളെത്തിച്ചാണ് നടപ്പുരയുടെ തൂണുകൾ തയ്യാറാക്കിയത്. ഒറ്റപ്പാലം അയ്യപ്പൻകുട്ടിയുടെ നേതൃത്വത്തിൽ 10 ഓളം ശിൽപികൾ 6 മാസമായി കൊത്തുപണികളും ചിത്ര പണികളും നടത്തിവരികയായിരുന്നു. 8 തൂണുകളിലും മഹാവിഷ്ണുവിന്റ അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം തുടങ്ങി 10 ദശാവതാരങ്ങളും നിരവധി ചിത്ര പണികളും ചെയ്തിട്ടുണ്ട്. ഓമയും പോതികക്കും പുറമേ ഒറ്റക്കല്ലിലാണ് 13 അടി ഉയരത്തിൽ തൂണുകൾ നിർമ്മിച്ചിരിക്കുന്നത്. ഒന്നര വർഷം നീണ്ടു നിന്ന നടപ്പുര നിർമ്മാണത്തോടൊപ്പം ഭജന മണ്ഡപവും പൂർത്തികരിച്ചു. ഗോപുരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. 23 ലക്ഷം രൂപ ചിലവിട്ടാണ് നടപ്പുര നിർമ്മാണം പൂർത്തിയാക്കിയത്. പുതിയതായി നിർമ്മിക്കുന്ന ഗോപുരത്തിന് 15 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.




Post a Comment

0 Comments