പട്ടിക്കാട്. മഹിളാ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദിന്റെ ചാർജ് എടുക്കൽ ചടങ്ങും ബ്ലോക്ക് ഭാരവാഹികൾക്കുള്ള സ്വീകരണവും നടത്തി. ജില്ലാ പ്രസിഡന്റ് ടി. നിർമ്മല പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് റീന മേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗം ലീലാമ്മ തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എൻ വിജയകുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ജിന്നി ജോയ്, ജനറൽ സെക്രട്ടറി സുശീല രാജൻ, ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, മുൻ പീച്ചി മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു, ബ്ലോക്ക് സെക്രട്ടറി ലിസി തിമോത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. മഹളാ കോൺഗ്രസ് പീച്ചി, പാണഞ്ചേരി എന്നീ രണ്ടു മണ്ഡലങ്ങളെ പാണഞ്ചേരി എന്ന പേരിൽ പഴയതുപോലെ ഒന്നാക്കി മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.


0 Comments