ആൽപ്പാറ. വാരിയത്തുപടി ശ്രേയസ് വനിത സ്വയം സഹായ സംഘത്തിന്റെ 20-ാം വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ സുശീല രാജൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് രേണുക സുബ്രൻ അധ്യക്ഷയായിരുന്നു. അംഗങ്ങളുടെ പരസ്പര സഹകരണവും സൗഹൃദവുമാണ് സംഘത്തിന്റെ പ്രവർത്തനങ്ങളെ വിജയകരമായി മുന്നോട്ട് നയിക്കുന്നതെന്ന് മെമ്പർ പറഞ്ഞു. കുടുംബശ്രീ വഴിയുള്ള സഹായങ്ങൾ തുടർന്നും ലഭ്യമാക്കുമെന്നും സുശീല രാജൻ പറഞ്ഞു. കൗസല്യ മാധവൻ, അധീഷ്മ ലിബി, ശാരദ വാസു, കൃഷ്ണകുമാരി അരവിന്ദ്, ശ്രീജ മോഹനൻ, സുജി ബോസ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികലും നടത്തി.


0 Comments