ആൽപ്പാറ റോസ് ഗാർഡൻ റസിഡൻഷ്യൽ അസോസിയേഷന്റെ ഓണാഘോഷം

കണ്ണാറ. ആൽപ്പാറ റോസ് ഗാർഡൻ റസിഡൻഷ്യൽ അസോസിയേഷൻ ഓണാഘോഷ പരിപാടികൾ നടത്തി. പീച്ചി സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ ബിപിൻ ബി. നായർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ഓരോ കുടുംബങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ഇ.വി. പൗലോസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എൻ.ജി. വിനേഷ്, വൈസ് പ്രസിഡന്റ് ടി.ജെ. വർഗീസ്, ജോയിന്റ് സെക്രട്ടറി ടി.ബി തിലകൻ, എക്സിക്യൂട്ടീവ് മെമ്പർ ബിജി ജോയ്, കൾച്ചറൽ സെക്രട്ടറി ആനിസ്  ഷാജു എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.



Post a Comment

0 Comments