പ്രദീപിന്റെയും പ്രവീണയുടെയും സ്മരണകൾക്കൊപ്പം വിലങ്ങന്നൂർ വാർഡിലെ ഓണാഘോഷം


പീച്ചി. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യന്റെ നേതൃത്വത്തിൽ തിരുവോണനാളിൽ പീച്ചി അൽവേർണിയ ആശ്രമത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി അകാലത്തിൽ മരണം കവർന്നെടുത്ത പ്രിയപ്പെട്ടവരുടെ അനുസ്മരണ വേദി കൂടിയായി മാറി. 

വിലങ്ങന്നൂർ വാർഡിലെ ആർആർടി അംഗമായിരുന്ന ആർ.ആർ പ്രദീപിനെയും, അജ്ഞാത രോഗം മൂലം മരണത്തിനു കീഴടങ്ങിയ ആശാരിക്കാട് സ്വദേശിനി പ്രവീണയുടെയും ഓർമ്മകളിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രളയത്തിന്റെയും കോവിഡിന്റെയും കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് മരുന്നും ഭക്ഷണവുമുൾപ്പെടെ സഹായം എത്തിക്കാൻ വാർഡിലെമ്പാടും ജാഗ്രതയോടെ, വിശ്രമമില്ലാതെ പ്രവർത്തിച്ച പ്രദീപ് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു എന്ന് ഷൈജു കുരിയൻ പറഞ്ഞു. വേദനകളെല്ലാം മറന്ന് പുതിയ പ്രതീക്ഷകളുമായി ജീവിതത്തിൽ മുന്നേറുവാൻ ഈ തിരുവോണ ദിന ചടങ്ങ് എല്ലാവരെയും സഹായിക്കട്ടെയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജോർജ് പൊടിപ്പാറ ആശംസിച്ചു. പ്രദീപിന്റെയും പ്രവീണയുടെയും കുടുംബാംഗങ്ങൾ ആശ്രമത്തിലെ അഗതികൾക്കൊപ്പം ഓണസദ്യയിൽ പങ്കുചേർന്നു. 

അൽവേർണിയ ആശ്രമത്തിന്റെ ഡയറക്ടർ ബ്രദർ ജോൺസൺ, പട്ടിക്കാട് സ്‌നേഹാലയത്തിന്റെ ഡയറക്ടർ ബ്രദർ പോളി തൃശ്ശോക്കാരൻ, പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, ഷിബുപോൾ, കുരിയാക്കാസ് ഫിലിപ്പ്, സജി ആൻഡ്രൂസ്, ബി.എസ് എഡിസൺ, സജി താന്നിക്കൽ, കെ.വി ബിനു, ദീപക്, കെ.സി ചാക്കോ, ഷിബു പീറ്റർ, കൃപ കോട്ടുവാല, സി.ഡി ആന്റണി, പി.എസ് സണ്ണി, തങ്കായി കുരിയൻ, ലിസ്സി ജോൺസൺ, സൂസി തോമസ്, ഷേർളി തോമസ്, ശരത് കുമാർ, ജിനീഷ് മാത്യു, സിജോ ജയിംസ് തുടങ്ങിയവരും പങ്കെടുത്തു.




Post a Comment

0 Comments