യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ


പട്ടിക്കാട്. ചാണോത്ത് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. ചാണോത്ത് ആനാട്ടിൽ വീട്ടിൽ വിപിൻ (28), തോട്ടപ്പടി സ്വദേശി അതുപ്പ എന്ന് വിളിപ്പേരുള്ള അനീഷ് (33) എന്നിവരെയാണ് പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിപിൻ ബി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചാണോത്ത് പ്രദേശത്ത് നടക്കുന്ന മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ റിജോ എന്ന യുവാവ് പ്രതികളുമായി ഉണ്ടായ വാക്കേറ്റം ആണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന റിജോയെ പ്രതികൾ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ കയ്യിൽ ഉണ്ടായിരുന്ന കത്തിയുടെ പിടി ഉപയോഗിച്ച് റിജോയെ ആക്രമിച്ച പ്രതികൾ ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.

സീനിയർ സിപിഒ രഞ്ജിത്ത്, സിപിഒ മാരായ ദിലീപ്, ആദർശ് ജോസഫ്, വിനീഷ് കുമാർ,
എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.




Post a Comment

0 Comments